17 April Wednesday

വിദ്യാർഥികൾക്ക്‌ ഒന്നരലക്ഷം മാസ്‌ക്‌

സ്വന്തം ലേഖകൻUpdated: Wednesday May 20, 2020
 
കോഴിക്കോട്‌
കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനത്തിനായി സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്കായി ജില്ലാ പഞ്ചായത്ത്‌  ‌ഒന്നരലക്ഷം മാസ്‌ക്‌ നൽകും.  ജില്ലാ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന 114 സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ ഒന്നര ലക്ഷം വിദ്യാർഥികൾക്കാണ്‌ ഓരോ മാസ്‌ക്‌ വീതം നൽകുക. ‌ഇതിനായി 15 ലക്ഷം രൂപ വകയിരുത്തി. കഴുകി ഉപയോഗിക്കാൻ കഴിയുന്ന ബനിയൻ തുണികൊണ്ടുള്ള മാസ്‌കാണ്‌ നൽകുകയെന്നും ഇതിനായി ഇ–-ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി പറഞ്ഞു.  
ജില്ലാ പഞ്ചായത്തിന്റെ  കീഴിലുള്ള 70 പഞ്ചായത്തിലെ എൽപി, യുപി, എച്ച്‌ എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിലെ ഒന്നു മുതൽ 12വരെ ക്ലാസിലുള്ള കുട്ടികൾക്കാണ്‌ മുഖാവരണം. മാസ്‌ക്‌ വിതരണത്തിനായി ജില്ലയ്‌ക്കകത്തെ ഏജൻസിയെയാണ്‌ പരിഗണിക്കുക. 
 എസ്‌എസ്എ‌ൽസി, പ്ലസ്‌ടു പരീക്ഷ നടക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക്‌  നൽകാനുള്ള മുഖാവരണം അതത്‌ സ്‌കൂളുകളിലെ എൻഎസ്‌എസ്‌ തയ്യാറാക്കിയിട്ടുണ്ട്‌. 
നേരത്തെ ഹോമിയോ, ആയുർവേദ പ്രതിരോധ ഗുളികകൾ നൽകിയും ജില്ലാ പഞ്ചായത്ത്‌ കോവിഡിനെതിരെ ശക്തമായ പ്രതിരോധ മാർഗമെടുത്തിരുന്നു. മൂന്നരലക്ഷം  ഹോമിയോ ഗുളികകൾ വിതരണം ചെയ്‌തു.  കൂടാതെ കരൾ മാറ്റിവച്ച രോഗികൾക്കായി രണ്ടുമാസത്തെ മരുന്നും വിതരണംചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top