20 April Saturday

"സമം' സാംസ്‌കാരികോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

സമം സാംസ്‌കാരികോത്സവം സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
സിനിമയുടെയും നാടകങ്ങളുടെയും സെമിനാറുകളുടെയും മൂന്ന്‌ പകലിരവുകൾക്ക്‌ സമാപനം. സ്‌ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ‘സമം’ സാംസ്‌കാരികോത്സവം സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ അധ്യക്ഷനായി. 
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 14 വനിതകളെ മന്ത്രി ആദരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാൻ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത്‌ സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എൻ എം വിമല, വി പി ജമീല, എൻ എം വിമല, പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം പി ഗവാസ്‌ തുടങ്ങിയവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ ഡോ. എം സത്യൻ സ്വാഗതവും അസി. ഡയറക്‌ടർ എൻ ജയകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
തത്സമയ ചിത്രരചനയും ‘അമ്മ മലയാളം’ കവിതാലാപന മത്സരവുമുണ്ടായി. ‘ആധുനിക മലയാള സിനിമയിലെ സ്‌ത്രീ സാന്നിധ്യം’ സർഗസംവാദം ഡോ. പി കെ പോക്കർ ഉദ്‌ഘാടനംചെയ്‌തു. ജി പി രാമചന്ദ്രൻ മോഡറേറ്ററായി. 
സതീഷ്‌ കെ സതീഷ്‌ രചിച്ച ‘പദപ്രശ്‌നങ്ങൾക്കിടയിൽ അവളും അയാളും’, ‘എന്റെ മുറ്റത്തെ പച്ചമരം’ എന്നീ പുസ്‌തകങ്ങൾ സംവിധായകൻ സുവീരൻ പ്രകാശിപ്പിച്ചു. നടൻ സുധി ഏറ്റുവാങ്ങി. 
കോഴിക്കോട്‌ ഗവ. ആർട്‌സ്‌ കോളേജ്‌ മലയാള വിദ്യാർഥികൾ അവതരിപ്പിച്ച ‘വെജൈന വിപ്ലവം’ നാടകവുമുണ്ടായി. സംഗീതരാവിൽ പിന്നണി ഗായകരായ ആവണി മൽഹാർ, ജെ ആർ ദീപക്‌ എന്നിവർ ഗാനങ്ങൾ ആലപിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top