25 April Thursday

നൂറ്റാണ്ടിനൊരു കലണ്ടർ

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

നൂറ്റാണ്ടിലേക്കൊരു കലണ്ടർ ( ഇൻസെറ്റിൽ എം രാജൻ)

സ്വന്തം ലേഖകൻ
കോഴിക്കോട്‌
എല്ലാ മാസങ്ങൾക്കും പ്രത്യേക കോഡ്‌. മാസങ്ങളുടെ തീയതി പറഞ്ഞാൽ  ഈ കോഡുപയോഗിച്ച്‌ അത്‌ ഏത്‌ ദിവസമാണെന്ന്‌ കൃത്യമായി പറയും. കക്കോടി ദ്വാരകയിൽ എം രാജനാണ്‌  ഈ മാന്ത്രിക കലണ്ടർ നിർമിച്ചത്‌. ഏത്‌ വർഷത്തെ തീയതിയുടെ ദിവസവും കണ്ടെത്താനാകും. 
2000 മുതൽ 2028 വരെയുള്ള വർഷങ്ങളിലെ മാസങ്ങൾക്കാണ്‌ കോഡ്‌ തയ്യാറാക്കിയത്‌. ഇതുപയോഗിച്ച്‌ 2020ന്‌ മുമ്പും 2028ന്‌ ശേഷവുമുള്ള ആഴ്‌ചകളും കണ്ടെത്താനാകും. 2000–-28 വരെയുള്ള ആഴ്‌ചകൾ കണ്ടുപിടിക്കാൻ കോഡ്‌ പൂജ്യം നമ്പറിനെ വർഷത്തിന്റെ അവസാന രണ്ടക്കങ്ങൾകൊണ്ട്‌ കൂട്ടി ഏഴുകൊണ്ട്‌ ഹരിക്കണം. അപ്പോൾ കിട്ടുന്ന ഒന്നുമുതൽ ആറുവരെയുള്ള  ശിഷ്ടസംഖ്യ തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളെ കാണിക്കും. 
2000ന്‌ പിറകിലേക്ക്‌ കണക്കാക്കുമ്പോൾ 1999ന്‌ 2027ലെ കോഡ്‌  ഉപയോഗിക്കണം.  തുടർന്നുള്ള ഓരോ വർഷത്തിനും ഇതുപ്രകാരം പിന്നിലേക്ക്‌ കണക്കാക്കിയാൽ മതി. 2001ൽ എത്തിയാൽ വീണ്ടും ഇത്‌ പഴയപടി ആവർത്തിക്കും. 2028ൽ നിന്ന്‌ മുന്നോട്ട്‌ കണക്കാക്കാൻ 2029ന്‌ 2001ന്റെ കോഡ്‌ നമ്പർ ഉപയോഗിച്ചാൽ മതി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top