26 April Friday

ഇ എം എസ്‌ – എ കെ ജി 
ദിനാചരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

വളയം നിരവുമ്മലിൽ ഇ എം എസ്- –-എ കെ ജി അനുസ്മരണ പൊതുയോഗം പി കെ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌

കമ്യൂണിസ്‌റ്റ്‌ ആചാര്യൻ ഇ എം എസിന്റെയും പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെയും സ്‌മരണ പുതുക്കി നാട്‌. ഇരുവരുടെയും ചരമവാർഷിക ദിനാചരണത്തിന്‌ ഞായറാഴ്‌ച തുടക്കമായി. ഇ എം എസ്‌ ദിനമായ ഞായറാഴ്‌ച മുതൽ എ കെ ജി ദിനമായ 22 വരെ സിപിഐ എം നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ്‌ നടക്കുക. അനുസ്‌മരണ യോഗങ്ങളും പഠനക്ലാസുകളുമുണ്ടാകും. 
ഞായറാഴ്‌ച സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. അനുസ്‌മരണ പ്രഭാഷണവും നടത്തി. ദേശാഭിമാനിയിൽ കെ വിനയരാജൻ പതാക ഉയർത്തി.
 നാദാപുരം 
 സിപിഐ എം നാദാപുരം ഏരിയയിൽ  ഏരിയ, ലോക്കൽ ബ്രാഞ്ച്, കേന്ദ്രങ്ങളിൽ പതാക ഉയർത്തി. പാർടി ഓഫീസുകൾ അലങ്കരിച്ചു. വളയം നിരവുമ്മലിൽ ഇ എം എസ് –- എ കെ ജി ദിനാചരണവും ദേശാഭിമാനി ഫണ്ട് ഏറ്റവാങ്ങലും സംഘടിപ്പിച്ചു. അനുസ്മരണ പൊതുയോഗം സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി കെ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. എൻ പി കണ്ണൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ദിവാകരൻ, കെ എൻ ദാമോദരൻ, പി പി  ജിനീഷ്, എം ദേവി എന്നിവർ സംസാരിച്ചു. കെ ടി പത്മനാഭൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top