കൊയിലാണ്ടി
വനമധ്യത്തിൽ ചെണ്ടമേളത്തിൽ വിസ്മയം തീർത്ത് മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും. ആയിരങ്ങൾ തിങ്ങിക്കൂടിയ പൊയിൽക്കാവ് ദുർഗാ- ഭഗവതി ക്ഷേത്രത്തിലെ കാവിനെ പ്രകമ്പനം കൊള്ളിച്ചായിരുന്നു മേളപ്പെരുക്കം.
ക്ഷേത്ര മഹോത്സവത്തിന്റെ താലപ്പൊലി ദിവസമായ ഞായറാഴ്‌ച രാവിലെ സമുദ്രതീരത്ത് കുളിച്ചാറാട്ടിനുശേഷം വനമധ്യത്തിൽ നടന്ന പാണ്ടിമേളത്തിൽ നൂറോളം വാദ്യകലാകാരന്മാർ അണിനിരന്നു. മേളത്തിനിടെ നടന്ന കുടമാറ്റം ഏറെ ഹൃദ്യമായി. തുടർന്ന് പടിഞ്ഞാറെക്കാവിൽ കൊടിയിറക്കൽ ചടങ്ങ് നടന്നു. വൈകിട്ട് നാടിന്റെ നാനാഭാഗത്തുനിന്നെത്തിയ ആഘോഷവരവുകൾ വ്യത്യസ്ത പരിപാടികൾകൊണ്ട് ശ്രദ്ധേയമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..