25 April Thursday

ചെറുകിട മരാധിഷ്ഠിത മേഖലയിലെ
പ്രതിസന്ധി പരിഹരിക്കും: മന്ത്രി റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

കോഴിക്കോട്‌ 

ചെറുകിട മരാധിഷ്ഠിത മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും ഈ മേഖലയെ സംരക്ഷിക്കുമെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ്  കേരള ജില്ലാ സമ്മേളനം ബേപ്പൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡന്റ്‌ വി ബി റഷീദ് നരിക്കുനി അധ്യക്ഷനായി.  സമ്മേളന ഉപഹാരമായ അഞ്ഞൂറോളം സ്റ്റൂളുകൾ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇ വി ഗോപിക്ക്‌ കൈമാറി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സത്യൻ ഇടത്തൊടി, ശ്രീധരൻ പുഴക്കര, കെ പി കുഞ്ഞൻ, എൻ പി ഷൺമുഖൻ, എൻ കെ മഞ്‌ജുള, ദിയ ടി, ആദർശ് യു എന്നിവരെ സംസ്ഥാന പ്രസിഡന്റ്‌ എ കെ അജയൻ ആദരിച്ചു. സംസ്ഥാന സെക്രട്ടറി ഭരതൻ പുത്തൂർ വട്ടം മുഖ്യ പ്രഭാഷണം നടത്തി. വികലാംഗർക്കുള്ള മുച്ചക്ര വാഹനം ഡെപ്യൂട്ടി മേയർ വിതരണം ചെയ്തു.  സംസ്ഥാന ട്രഷറർ മഹേഷ് കോറോത്ത്, കൗൺസിലർ ഗിരിജ, കൃഷ്ണൻകുട്ടി പുത്തൂർ മഠം, പന്നൂർ ബാലകൃഷ്ണൻ, കെ സുമ, ഉമ്മർ സി, മുരളി ബേപ്പൂർ, സുരേഷ് ബാബു പടിഞ്ഞാറത്തറ, ധനുജ ബിജേഷ്, സുനിൽ പന്നിക്കോട്, ദിനേശൻ ആചാര്യ, ശശാങ്കൻ വേങ്ങേരി, മുരളീധരൻ കിഴക്കോത്ത്, സലാം പാലത്ത്, അനിൽ കുമാർ മുക്കം എന്നിവർ സംസാരിച്ചു. ഷാജി നല്ലളം സ്വാഗതവും   ഗിരീഷ് കുമാർ ബേപ്പൂർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top