ബാലുശേരി
ഭരണഘടനയും ജനാധിപത്യവും തകർക്കുന്ന നയങ്ങളാണ് രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇ എം എസ്–- എ കെ ജി ദിനാചരണത്തിന്റെയും സിപിഐ എം ബാലുശേരി ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇ പി വിജയൻ ദിനാചരണത്തിന്റെയും ഭാഗമായി തൃക്കുറ്റിശേരിയിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്കൽ സെക്രട്ടറി പി ബാലൻ നമ്പ്യാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ്, ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ എന്നിവർ സംസാരിച്ചു. ഷാജി തച്ചയിൽ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..