20 April Saturday

എഡിഎസ്‌ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി 
കള്ളവോട്ട്‌ ചെയ്‌തതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
ഉണ്ണികുളം
ഉണ്ണികുളം പഞ്ചായത്ത്‌ എഡിഎസ്‌ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി കള്ളവോട്ട്‌ ചെയ്‌തതായി പരാതി. രണ്ടാം വാർഡ്‌ എഡിഎസ്‌ തെരഞ്ഞെടുപ്പിലാണ്‌ സ്ഥലത്ത്‌ ഇല്ലാത്തയാളുടെ പേരിൽ അതേ പേരുള്ളയാൾ വോട്ട്‌ ചെയ്‌തത്‌. പൂർണിമ  കുടുംബശ്രീയുടെ പ്രസിഡന്റായ യുവതിക്ക്‌ പകരമാണ്‌ അതേ പേരിലുള്ള വാർധക്യകാല പെൻഷൻ വാങ്ങുന്ന അംഗം  വോട്ട്‌ ചെയ്‌തത്‌. സംഭവം അറിഞ്ഞതോടെ മറ്റ്‌ അംഗങ്ങൾ പ്രതിഷേധവുമായി എത്തി. സംഭവത്തിൽ കുടുംബശ്രീയ്‌ക്ക്‌ അയോഗ്യത കൽപ്പിച്ച്‌ തെരഞ്ഞെടുപ്പ്‌ വീണ്ടും നടത്തണമന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കും റിട്ടേണിങ്‌ ഓഫീസർ, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എന്നിവർക്കും പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top