18 April Thursday

അഖിൽ ചന്ദ്രന്റെ അന്തർ–സംസ്ഥാന 
ക്വട്ടേഷൻ ബന്ധം അന്വേഷിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കൊയിലാണ്ടി 
മീനങ്ങാടിയിൽ പിടിക്കപ്പെട്ട യുവമോർച്ച നേതാവ് അഖിൽ ചന്ദ്രന്റെയും കൂട്ടാളികളുടെയും അന്തർ സംസ്ഥാന ആർഎസ്എസ് ക്വട്ടേഷൻ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർഎസ്‌എസ് കുഴൽപ്പണ ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായാണ് ഇയാൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ ചന്ദ്രൻ.
കൊയിലാണ്ടി കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ആർഎസ്എസ് ക്രിമിനൽ പ്രവർത്തനങ്ങളുമായി ഇയാൾക്ക്‌ ബന്ധമുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ കൊയിലാണ്ടിക്കാരനായ യുവമോർച്ച നേതാവിന്റെ സംരക്ഷണയിലാണ്‌ ഇയാളുടെ കൊയിലാണ്ടിയിലെ അക്രമ പരമ്പരകൾ. സംസ്ഥാനത്ത് ആർഎസ്എസ് നിയന്ത്രിക്കുന്ന ക്വട്ടേഷൻ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടയാളാണ്‌ ഇയാൾ. സമൂഹത്തിനുതന്നെ അപകടമാകുന്ന തരത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന അഖിൽ ചന്ദ്രനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top