19 April Friday
പി എം എ സലാമിന്റെ ശബ്ദരേഖ

ബിജെപി–യുഡിഎഫ്‌ ബന്ധത്തിന്റെ ശബ്ദിക്കുന്ന തെളിവ്‌: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കോഴിക്കോട്‌
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ലക്ഷ്യമിട്ട്‌ മുസ്ലിംലീഗും യുഡിഎഫും നടത്തിയ രഹസ്യനീക്കങ്ങളുടെ സംസാരിക്കുന്ന തെളിവാണ്‌ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ ശബ്ദരേഖയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.
സൗത്ത് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ബിജെപി വോട്ട്  വാങ്ങിക്കണമെന്നും സംസാരിക്കാൻ താൻ തയ്യാറാണെന്നുമാണ് സലാം പറയുന്നത്‌. യുഡിഎഫ്‌–-ബിജെപി രഹസ്യബാന്ധവത്തെക്കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ സമയത്തേ എൽഡിഎഫ്‌ ചൂണ്ടിക്കാട്ടിയിരുന്നു. കൊടുവള്ളി, വടകര തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി വോട്ട്‌ കുറഞ്ഞതും എൽഡിഎഫ്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം ശരിവയ്‌ക്കുന്നതാണ്‌ പുറത്തുവന്ന ശബ്ദരേഖ.
1991ൽ തുടങ്ങിയ കോലീബി ബാന്ധവം ഒളിഞ്ഞും മറഞ്ഞും ഇപ്പോഴും തുടരുകയാണ്‌. കെ റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ളവർ ഒന്നിച്ചിരിക്കുകയാണ്.  ബിജെപിയുമായി ചേർന്ന് ഇടതുപക്ഷത്തെ അട്ടിമറിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നവരെ മതനിരപേക്ഷതയ്‌ക്കായി നിലകൊള്ളുന്ന മുസ്ലിം മതവിശ്വാസികൾ ഉൾപ്പെടെ എല്ലാവരും മനസ്സിലാക്കണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top