26 April Friday

സ്‌നേഹതീരത്ത് സൗഹൃദം പങ്കിട്ട്‌ 
മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

മന്ത്രി പി എ മുഹമ്മദ് റിയാസിനെ സ്നേഹതീരത്തെ അന്തേവാസികൾ സ്വീകരിക്കുന്നു

ഫറോക്ക്  
തെരുവോരങ്ങളില്‍ കഴിയുന്ന  വയോധികരെ സംരക്ഷിക്കുന്ന സ്നേഹതീരത്തെ  അന്തേവാസികളെ സന്ദർശിച്ച്‌   മന്ത്രി പി എ മുഹമ്മദ് റിയാസ്.  ഫാറൂഖ് കോളേജിന് സമീപത്തെ അഭയകേന്ദ്രത്തിലെത്തിയ മന്ത്രിയെ  അന്തേവാസികളും  ഭാരവാഹികളും ചേർന്ന്‌ റോസാപ്പൂക്കൾ നൽകി  വരവേറ്റു.  ഇവരുടെ  വിശേഷം ചോദിച്ചറിഞ്ഞ മന്ത്രി,  അദ്‌നാന്‍ താമരശേരി   നല്‍കിയ വാഹനത്തിന്റെ താക്കോല്‍ ദാനവും  നിര്‍വഹിച്ചു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹതീരത്തിനായി പരുത്തിപ്പാറയിൽ നിർമിക്കുന്ന  കെട്ടിടവും   സന്ദര്‍ശിച്ചു. ഒന്നരക്കോടി രൂപ ചെലവിട്ട് ഭൂമി വാങ്ങി,   വയോധികർക്കായി അഭയകേന്ദ്രം നിർമ്മിച്ചുനൽകുന്ന   കോയ ആൻഡ്‌ കമ്പനി മാനേജിങ് ഡയറക്ടർ ടി കെ സലീമിനെ അഭിനന്ദിച്ചു. 
 തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിനൊപ്പം ഇവരെ സുരക്ഷിതരായി   കുടുംബത്തില്‍ എത്തിക്കാനും സ്നേഹതീരം സഹായമാകുന്നു.   ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ കോയ മാസ്റ്റർ, സ്നേഹതീരം ചെയർമാൻ കെ വി അരുൺ, വൈസ് ചെയർമാൻ ടി എ സിദ്ദീഖ്,   എം സി അഖ്ബർ,    പ്രേമൻ പറനാട്ടിൽ, മുജീബ് കൊട്ടപ്പുറം. കബീർ  തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top