17 April Wednesday

വികേന്ദ്രീകൃത മാലിന്യസംസ്കരണരീതി 
ആലപ്പുഴയിലും നടപ്പാക്കും: ഡോ. തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ഗ്രീൻ ടെക്നോളജി ജോബ് പോർട്ടൽ മുൻ മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു

വടകര 
വടകര നഗരസഭയുടെ വികേന്ദ്രീകൃത വാതിൽപ്പടി അജൈവ മാലിന്യ ശേഖരണവും മറ്റ് സൂക്ഷ്മ ഹരിത സംരംഭങ്ങളും ആലപ്പുഴയിലും നടപ്പാക്കാൻ ശ്രമിക്കുമെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ജെടി റോഡിലുള്ള ഗ്രീൻ ടെക്നോളജി സെന്ററിൽ ജോബ് പോർട്ടൽ  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ കെ പി ബിന്ദു അധ്യക്ഷയായി. 
എ പി പ്രജിത, സജീവ് കുമാർ, സിന്ധുപ്രേമൻ, വി കെ അസീസ്, മുൻ ചെയർമാൻ കെ ശ്രീധരൻ, ഹരിയാലി കോ ഓർഡിനേറ്റർ മണലിൽ മോഹനൻ, ജിബിൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് ചെയർമാൻ പി കെ സതീശൻ സ്വാഗതവും നഗരസഭാ സെക്രട്ടറി കെ മനോഹർ നന്ദിയും പറഞ്ഞു. 
ഹരിയാലി ഹരിതകർമസേനയുടെ ഹരിത സംരംഭങ്ങളായ എംആർഎഫ്, ഗ്രീൻഷോപ്പ്‌, റിപ്പയർ ഷോപ്പ്‌, സ്വാപ്പ് ഷോപ്പ്, മുനിസിപ്പൽ പാർക്ക്‌ തുടങ്ങിയവ ഡോ. തോമസ് ഐസക്‌ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top