കോഴിക്കോട്
ചെറുവണ്ണൂർ സ്വദേശിക്ക് നിപാ സ്ഥിരീകരിച്ചതിനെ തുടർന്ന് നിയന്ത്രണ മേഖലകളായി പ്രഖ്യാപിച്ച കോർപറേഷൻ വാർഡുകളിലും ഫറോക്ക് നഗരസഭാ വാർഡുകളിലും നിയന്ത്രണം തുടരും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വരുംദിവസങ്ങളിൽ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവ് തീരുമാനിക്കും.
ചെറുവണ്ണൂർ ഭാഗത്ത് നിയന്ത്രിതമേഖലയിലുൾപ്പെട്ട മൂന്നു വാർഡുകളിലെ 4664 വീടുകളിലും ബേപ്പൂരിലെ മൂന്നു വാർഡുകളിലെ 6606 വീടുകളിലും നല്ലളം ഭാഗത്തെ മുഴുവൻ വീടുകളിലും ഫറോക്ക് നഗരസഭയിലെ 9796 വീടുകളിലും ഗൃഹസന്ദർശനം പൂർത്തിയായി.
അവലോകന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, ഫറോക്ക് നഗരസഭാ ചെയർമാൻ എൻ സി അബ്ദുൾ റസാഖ്, കലക്ടർ എ ഗീത, എഡിഎം സി മുഹമ്മദ് റഫീഖ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..