വടകര
മയക്കുമരുന്നുമായി പിടിയിലായ യുവാക്കൾക്ക് പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. കൂത്തുപറമ്പ് കണ്ണവം കൊയ്യോട് ചെമ്പിലോട് ഹർഷാദ് (32), കൊയ്യോട് ചെമ്പിലോട് ചാലിൽ ശ്രീരാജ് (30) എന്നിവരെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി കഠിന തടവ് അനുഭവിക്കണം.
2017 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കണ്ണവം പുന്നപ്പാലം നിടുംപൊയിൽ ഭാഗത്തുനിന്നും കോളയാട് ഭാഗത്തേക്ക്
ബൈക്കില്‍ പോകുകയായിരുന്ന ഇവര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. പിന്തുടർന്ന പൊലീസ് എടയാർ മലബാർ സ്റ്റോൺ ക്രഷറിന് സമീപംവച്ച് പിടികൂടി. പരിശോധിച്ചപ്പോഴാണ് ഇവരില്‍നിന്ന് 27 ഗ്രാം എൽഎസ്ഡി സ്റ്റാമ്പും 71, 230 രൂപയും കണ്ടെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..