കോഴിക്കോട്
ലുക്കീമിയ ബാധിച്ച ഒന്നര വയസ്സുകാരന് രക്ഷയായി എൻജിഒ യൂണിയന്റെ മെഗാ രക്തദാനം. മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലുള്ള നാദാപുരം സ്വദേശികളുടെ മകനാണ് ചികിത്സയുടെ ഭാഗമായി രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കിട്ടാത്തതിനാൽ പ്രയാസത്തിലായത്. ജില്ലയിൽ നിപാ സ്ഥിരീകരണം വന്നതുമുതൽ മെഡിക്കൽ കോളേജ് രക്തബാങ്കിൽ ദാതാക്കളെത്താത്തതിനാൽ രക്തത്തിന് ക്ഷാമം നേരിട്ടിരുന്നു.
രക്തത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന പ്ലേറ്റ്‌ലറ്റ് കുട്ടിക്ക് സമയത്തിന് നൽകിയില്ലെങ്കിൽ രക്തസ്രാവം വന്ന് ജീവൻ അപകടത്തിലാവും. രക്ഷിതാക്കൾ പലരെയും സമീപിച്ചെങ്കിലും ലഭ്യമായിരുന്നില്ല.
വിവരം എൻജിഒ യൂണിയൻ പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടതോടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനായ പി ജി ശശി സന്നദ്ധനാവുകയായിരുന്നു. ഒന്നര മണിക്കൂർകൊണ്ട് 200 എംഎൽ പ്ലേറ്റ്‌ലറ്റ് ലഭ്യമാക്കി. രക്തബാങ്കിലെ ക്ഷാമം പരിഹരിക്കാൻ എൻജിഒ യൂണിയൻ നേതൃത്വത്തിൽ 1000 പേർ രക്തദാനത്തിന് തയ്യാറായിട്ടുണ്ട്. ദിവസവും 30 പേരാണ് ദാതാക്കളായി എത്തുക. ചൊവ്വാഴ്ച രക്തം നൽകുന്ന 30 പേരും വനിതകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..