18 December Thursday
തുക ലഭ്യമായാൽ വേഗത്തിൽ നടപടിയെന്ന്‌ എംഎൽഎ

പനംപിലാവ് പാലം നബാർഡ്‌ ഫണ്ടിൽ നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023
മുക്കം
കൊടിയത്തൂർ പഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിനെയും  ബന്ധിപ്പിക്കുന്ന പനംപിലാവ് പാലം നബാർഡ് ധനസഹായത്തോടെ നിർമിക്കാൻ  എസ്റ്റിമേറ്റ് സമർപ്പിച്ചതായി ലിന്റോ ജോസഫ് എംഎൽഎ.  മലപ്പുറം ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ചെറുപുഴക്ക് കുറുകെയാണ് പാലത്തിന്  നിർദേശം സമർപ്പിച്ചത്. 2018–--19 ലെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ നിർദേശത്തിൽ ഉൾപ്പെടുത്തി പാലത്തിന് ടോക്കൺ  അനുവദിച്ചിരുന്നു. തുടർന്ന്  അന്വേഷണ നടപടി പൂർത്തിയാക്കിയ പാലത്തിന്റെ നിലവിലെ അടങ്കൽ 5.8 കോടി രൂപയാണ്.
മണ്ഡലത്തിന്റെ അതിർത്തിയിലുള്ള അപകടാവസ്ഥയിലായ പാലം പുനർ നിർമിക്കാൻ മലപ്പുറം ജില്ലാ ഭരണക്കാരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഇല്ലാതിരുന്നതിനാലാണ് കോഴിക്കോട് ഡിവിഷനുകീഴിൽ നടപടി സ്വീകരിക്കേണ്ടിവന്നത്.  നബാർഡ് ഫണ്ട് ലഭ്യമാക്കുന്ന മുറയ്‌ക്ക് ടെൻഡർ ചെയ്ത് നിർമാണം ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top