05 November Wednesday

യുവാവിന്‌ 
കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

 

വെള്ളയിൽ
ടർഫിൽ ഫുട്ബോൾ കളി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കാനെത്തിയ യുവാവിനെ വാക്ക് തർക്കത്തെ തുടർന്ന് കുത്തി വീഴ്‌ത്തി. തണ്ണീർ പന്തൽ നീലിയേടത്ത് ജിഷ്ണുവിനാണ് പരിക്കേറ്റത്. ഇയാളെ കുത്തിയ വെള്ളയിൽ മത്സ്യ മാർക്കറ്റിന് സമീപത്തെ ചേക്രയിൽ ഹംസത്തലിയെ പൊലീസ് അറസ്റ്റു ചെയ്തു. ഞായർ അർധരാത്രിയോടെയായിരുന്നു സംഭവം.  മാത്തറയിൽ ടർഫിൽ  കളി കഴിഞ്ഞ ശേഷം സുഹൃത്ത് ഇഖ്‌ലാസിനെ ബൈക്കിൽ  വീട്ടിലാക്കി മടങ്ങുമ്പോൾ വെള്ളയിൽ മാർക്കറ്റിന് സമീപത്തുവച്ചാണ്‌ വാക്ക്‌തർക്കമുണ്ടായത്‌. തുടർന്ന്‌ ജിഷ്ണുവിന്റെ തുടയിൽ കത്തികൊണ്ട്‌ കുത്തി.  പുലർച്ചെ വീട്ടിൽനിന്നാണ്‌ ഹംസത്തലിയെ വെള്ളയിൽ പൊലീസ്‌ പിടികൂടിയത്‌.  ഇയാൾ മറ്റു ചില കേസുകളിലും പ്രതിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top