19 April Friday

നഗരക്കുതിപ്പിന്‌ പുതുവേഗം

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

നിർമ്മാണം പുരോഗമിക്കുന്ന ഈസ്റ്റ് ഹില്ലിലെ ആൽത്തറ

കോഴിക്കോട്‌
നഗര വികസനത്തിന്‌ വേഗം കൂട്ടാനിതാ ഒരു പാത കൂടി. ഈസ്റ്റ്‌ഹിൽ, ഗണപതികാവ്‌, കാരപ്പറമ്പ്‌ റോഡാണ്‌ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്‌ഘാടനത്തിന്‌ തയ്യാറെടുക്കുന്നത്‌. 21 കോടി രൂപ ചെലവിൽ 6.6 കിലോ മീറ്റർ ദൂരത്തിലാണ്‌ റോഡ്‌ കൂടുതൽ സുന്ദരമാക്കിയത്‌.
ഈസ്റ്റ്‌ഹില്ലിൽ നിന്നാരംഭിച്ച്‌ ഗണപതികാവ്‌, കുണ്ടൂപ്പറമ്പ്‌ വഴി കാരപ്പറമ്പിലേക്ക്‌ എത്തുന്നതാണ്‌ റോഡിന്റെ ഒരുഭാഗം. മറ്റൊരുഭാഗം വെസ്റ്റ്‌ഹില്ലിൽ നിന്നാരംഭിച്ച്‌ കാരപ്പറമ്പിലുമെത്തും. വീതികൂട്ടൽ, ഓവുചാൽ, നടപ്പാത, ഓട്ടോ ബേ നിർമാണം, കൈവരികൾ സ്ഥാപിക്കൽ, മരങ്ങൾക്ക്‌ തറകെട്ടൽ തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുണ്ട്‌.
എടക്കാട്‌ റോഡിൽ കെഎസ്‌ഇബിയുടെ  ട്രാൻസ്‌ഫോർമർ മാറ്റുന്ന പ്രവൃത്തിയാണ്‌ നടക്കുന്നത്‌. ഇത്‌ പൂർത്തീകരിച്ചാൽ ഇവിടെ 15 മീറ്റർ ദൂരത്തിൽ ഓവുചാൽ നിർമിക്കും. ടാറിങ്ങും പൂർത്തിയാക്കിയാൽ പൊതുജനങ്ങൾക്ക്‌ തുറന്നു നൽകാനാകും. രണ്ടാഴ്‌ചയ്‌ക്കകം മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിക്കാമെന്നാണ്‌ പ്രതീക്ഷ.
പുതിയങ്ങാടി–-മാളിക്കടവ്‌, കാരപ്പറമ്പ്‌ ബാലുശേരി റോഡുകളുടെ വീതികൂട്ടലടക്കമുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഇവ പൂർത്തിയാകുന്നതോടെ ഈസ്റ്റ്‌ഹിൽ–-കാരപ്പറമ്പ്‌ റോഡും ഇവിടേ‌ക്ക്‌ എത്തിച്ചേരും. ഇതോടെ ഈ റോഡുകളെല്ലാം വേങ്ങേരിയിലെത്തി ദേശീയപാത ബൈപാസുമായി കൂടിച്ചേരുന്നതോടെ നഗരവാസികൾക്ക്‌ ദേശീയപാത വഴിയുള്ള യാത്രയുടെ ദൂരവും ഗണ്യമായി കുറയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top