24 April Wednesday

ബാലുശേരി മിനി സിവിൽ സ്‌റ്റേഷന് തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ബാലുശേരി മിനി സിവിൽ സ്‌റ്റേഷന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ തറക്കല്ലിടുന്നു

ബാലുശേരി
ബാലുശേരിയിലെ സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യം മുൻനിർത്തി പറമ്പിന്റെ മുകളിൽ നിർമിക്കുന്ന ബാലുശേരി മിനി സിവിൽ സ്റ്റേഷന് തറക്കല്ലിട്ടു. മന്ത്രി പി എ മുഹമ്മദ് റിയാസ് തറക്കല്ലിടൽ നിർവഹിച്ചു. നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.  മന്ത്രി കെ രാജൻ അധ്യക്ഷനായി. പ്രതിസന്ധിയുടെ കാലമാണെങ്കിലും വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്നുപറഞ്ഞ് മാറ്റി നിർത്തുന്ന നിലപാട് സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 
പറമ്പിന്റെമുകളിലെ 72 സെന്റ് റവന്യൂ ഭൂമിയിൽ 15 കോടി രൂപ ചെലവിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചറൽ വിഭാഗവും  ഡിസൈൻ വിഭാഗവും സംയുക്തമായി രൂപകല്പനചെയ്ത  കെട്ടിടം രണ്ട്‌ ബേസ്‌മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ ആറ് നിലകളിലാണ് പണിയുക.  വില്ലേജ് ഓഫീസ്, സബ് ട്രഷറി , സബ് റജിസ്ട്രാർ ഓഫീസ്, എക്സൈസ് ഓഫീസ്, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എഇഒ ഓഫീസ്, ഹോമിയോ ഡിസ്പൻസറി എന്നിവയാണ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക. സൂപ്രണ്ടിങ്‌  എൻജിനിയർ എ മുഹമ്മദ് റിപ്പോർട്ടവതരിപ്പിച്ചു.  കെ എം സച്ചിൻദേവ് എംഎൽഎ, മുൻ എംഎൽഎ പുരുഷൻ കടലുണ്ടി, കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത,  പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ, ജില്ലാ പഞ്ചായത്തംഗം പി പി പ്രേമ, ബ്ലോക്ക് പഞ്ചായത്തംഗം  ഡി ബി സബിത, പഞ്ചായത്ത്‌ മെമ്പർ കെ എം ഇന്ദിര, പി പി രവീന്ദ്രനാഥ്, വി സി വിജയൻ, ജിതേഷ്, പി സുധാകരൻ, എൻ നാരായണൻകിടാവ് , ബബീഷ് ഉണ്ണികുളം, ടി കെ കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top