24 April Wednesday

അതിജീവനത്തിന് കൈത്താങ്ങായി പൊയിലംകണ്ടി ക്ലസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

‘പൊയിലംകണ്ടി' ക്ലസ്റ്ററിലെ നേന്ത്രവാഴ വിളവെടുത്തപ്പോൾ

വടകര
കോവിഡ് മഹാമാരിയിൽ അതിജീവനത്തിന്റെ കൈത്താങ്ങൊരുക്കി ‘പൊയിലംകണ്ടി' ക്ലസ്റ്റർ. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് മണിയൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ കാർഷിക ക്ലസ്റ്ററിന് രൂപം നൽകിയത്. 
വനിതകൾ ഉൾപ്പെടെ ഇരുപതോളം പേരാണ് ക്ലസ്റ്ററിൽ അംഗങ്ങൾ. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായവർ അതിജീവനത്തിനായി കൃഷിയിലേക്ക് തിരിയുകയായിരുന്നു. നേന്ത്രവാഴ, റോബസ്റ്റ, കദളി, മരച്ചീനി തുടങ്ങിയവയിൽ നൂറുമേനി വിളവാണ് സംഘം കൊയ്തത്. പൂർണമായും ജൈവ രീതിയിലാണ് കൃഷി. 10 സെന്റ്‌ പ്രകൃതിദത്ത കുളത്തിലെ രണ്ടായിരത്തിലേറെ മത്സ്യങ്ങൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. 
കാർഷിക മേഖലയിലെ സ്വയംപര്യാപ്തതയും, വിഷരഹിത പച്ചക്കറിയും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിൽനിന്ന് കോവിഡ് ബാധിതരായ ക്ലസ്റ്റർ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കൂട്ടായ്മക്ക് കഴിഞ്ഞു. കൂടുതൽ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനും സംഘം ലക്ഷ്യമിടുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top