25 April Thursday

നാലു വർഷത്തിനിടെ 1435 പേർക്ക്‌ ജോലി അധ്യാപക നിയമനം മൂന്നിരട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കോഴിക്കോട്‌ 
പഠന മികവിന്‌ കരുത്തേകാൻ നാലുവർഷത്തിനിടയിൽ ജില്ലയിൽ നിയമിച്ചത്‌ ഇരട്ടിയിലേറെ അധ്യാപകരെ. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയ ശേഷം 1,435 അധ്യാപകരെയാണ്‌ നിയമിച്ചത്‌. പിഎസ്‌സിയിൽ നിയമന നിരോധനമെന്ന വ്യാജപ്രചാരണത്തിനിടെയാണ്‌ ആയിരത്തിലധികം നിയമനങ്ങൾ നടത്തിയതായി വെളിപ്പെടുന്നത്‌.  വിദ്യാലയങ്ങളിൽ മറ്റ്‌ തസ്‌തികകൾ  കൂടി ഉൾപ്പെടുത്തി 1664 പേരെയാണ്‌ 2016–-20 കാലഘട്ടത്തിൽ ജില്ലയിൽ നിയമിച്ചത്‌. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌‌ 554 അധ്യാപകനിയമനമേ‌ പിഎസ്‌സി വഴി നടന്നിട്ടുള്ളു.
2016–-20ൽ എച്ച്‌എസ്‌എ വിഭാഗത്തിൽ 486 പേർ ജോലിയിൽ പ്രവേശിച്ചു. കണക്ക്‌ 117, സാമൂഹ്യശാസ്‌ത്രം 105, നാച്വറൽ സയൻസ്‌ 31, ഫിസിക്കൽ സയൻസ്‌ 20, ഇംഗ്ലീഷ്‌ 36, ഭാഷാ വിഭാഗം 128, സ്‌പെഷ്യലിസ്റ്റ്‌‌ 49 എന്നിങ്ങനെയാണ്‌ നിയമനം. 2011–-16 കാലത്ത്‌  നിയമിച്ചത്‌ 278 പേരെയും. കണക്ക്‌ 53, സോഷ്യൽ 54, നാച്ചുറൽ സയൻസ്‌ 30, ഫിസിക്കൽ സയൻസ്‌ 55, ഇംഗ്ലീഷ്‌ 21 , സ്‌പെഷ്യലിസ്റ്റ്‌‌ 16, ഭാഷാ വിഭാഗം 49 എന്നിങ്ങനെയും നിയമനം നൽകി. 
യുപിഎസ്‌എമാരായി  എൽഡിഎഫ്‌ സർക്കാർ 323 പേരെ നിയമിച്ചു. യുഡിഎഫ്‌ കാലത്ത്‌ ‌ 33 നിയമനമേ നടന്നിരുന്നുള്ളു. എൽപിഎസ്‌ടിയിൽ ഈ ഭരണകാലത്ത്‌ 464 പേരെ നിയമിച്ചു. ഇവ കൂടാതെ 75 ക്ലർക്ക്‌ തസ്‌തികയിലും 109 ഓഫീസ്‌ അറ്റന്റന്റ്‌‌ തസ്‌തികയിലും നിയമനം നടത്തി. യുഡിഎഫിന്റെ കാലത്ത്‌ ‌24 ക്ലർക്കുമാരെയും 68 ഓഫീസ്‌ അറ്റന്റന്റുമാരെയുമാണ്‌ നിയമിച്ചത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top