20 April Saturday

സഹ. വായ്‌പ: ഒറ്റത്തവണ കുടിശ്ശിക തീര്‍പ്പാക്കല്‍ ഒക്ടോ. 31 വരെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
കോഴിക്കോട്‌
സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളവയും സംസ്ഥാന സഹകരണ ബാങ്ക്, ഹൗസിങ്‌ സഹകരണ സംഘങ്ങൾ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകൾ ഒഴികെയുള്ളതുമായ പ്രാഥമിക സഹകരണ സംഘങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ  ഒറ്റത്തവണ തീർപ്പാക്കൽ  നടത്തും. വായ്‌പ കുടിശ്ശികയായവർക്കായി ഒക്ടോബർ 31 വരെയാണ്  പദ്ധതി.   
ജില്ലയിൽ സഹകരണ വകുപ്പിന് കീഴിലുള്ള സഹകരണ സംഘങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽനിന്ന് വായ്പ കൈപ്പറ്റി കുടിശ്ശിക വന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കാം. മാറാരോഗങ്ങൾ ബാധിച്ച കേസുകളിലും വായ്പക്കാരൻ മരിച്ച കേസുകളിലും  സാക്ഷ്യപത്രങ്ങൾ  ഹാജരാക്കണം. 
ബന്ധപ്പെട്ട കമ്മിറ്റികൾ നിശ്ചയിച്ച തീയതിക്കുമുമ്പ്‌ വായ്പാ കണക്ക് പൂർണമായി അവസാനിപ്പിക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യത്തിന് അർഹത. സ്വർണപ്പണയ വായ്പ, നിക്ഷേപത്തിന്മേലുള്ള വായ്പ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top