28 March Thursday

കൈത്തറി മേള 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
കോഴിക്കോട്‌  
സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കൈത്തറി വികസനസമിതിയുടെയും ആഭിമുഖ്യത്തിൽ ഓണം കൈത്തറി മേള തുടങ്ങി. കോർപറേഷൻ സ്‌റ്റേഡിയത്തിൽ സെപ്തംബർ ഏഴുവരെയാണ്‌ മേള. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനംചെയ്തു. സാരികൾ, ബെഡ്ഷീറ്റുകൾ, ലുങ്കികൾ, ധോത്തികൾ തുടങ്ങിയ കൈത്തറി ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേറ്റോടെ മേളയിൽ ലഭിക്കും. 
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി അബ്രഹാം അധ്യക്ഷനായി. ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം കെ ബാലരാജൻ, ഡെപ്യൂട്ടി രജിസ്ട്രാർ എം വി ബൈജു, കൈത്തറി അസോസിയേഷൻ പ്രതിനിധികളായ എ വി ബാബു, കെ പി കുമാരൻ, വി എം ചന്തുക്കുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top