25 April Thursday

ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ 
ജന്മശതാബ്ദി: സെമിനാർ പരമ്പര തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ ജന്മശതാബ്ദി ദേശാഭിമാനി വാരിക 
പത്രാധിപർ ഡോ. കെ പി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

 
വടകര
ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാ ർ ജന്മശതാബ്ദിയുടെ ഭാഗമായി ടി എച്ച് അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പര തുടങ്ങി. ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷ പരിപാടികൾ ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ ഉദ്ഘാടനംചെയ്തു. ഡോ. കെ എം ജയശ്രീ അധ്യക്ഷയായി. കെ എം ഭരതൻ, പി പി മുകുന്ദൻ എന്നിവർ സംസാരിച്ചു. 
വിവിധ വിജ്ഞാന മേഖലകളിൽ കടത്തനാട് നേടിയ സംഭാവനകളെക്കുറിച്ചുള്ള സെമിനാറുകളാണ് നടക്കുന്നത്. രാജേന്ദ്രൻ എടത്തുംകര, ഡോ. കെ എം അനിൽ എന്നിവർ മോഡറേറ്റർമാരായ സെഷനുകളിൽ ഡോ. ഇ ശ്രീജിത്ത്, ഡോ. പി രഞ്ജിത്ത് കുമാർ, വി ബാബുരാജ്, അനുശ്രീ ബാബു, ഡോ. രാജീവൻ കുന്നത്ത്, കവിത, റിയാസ് കളരിക്കൽ, പി എസ് ബിന്ദു മോൾ, നാണു പാട്ടുപുര, ടി ടി കെ മനോജ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.  
സമാപന പരിപാടിയിൽ ഡോ. സുനിൽ പി ഇളയിടം ടി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ടി രാജൻ അധ്യക്ഷനായി. വി കെ ജോബിഷ്, ആർ ജീവനി എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്ന്‌ ബിഎ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആർ ജീവനിക്ക് ഡോ. സുനിൽ പി ഇളയിടം ഉപഹാരം നൽകി ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top