24 April Wednesday

മഴ...മഴ...

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ശക്തമായ മഴയെ തുടർന്ന് കോഴിക്കോട് ജാഫർഖാൻ കോളനി റോഡിൽ ഉണ്ടായ വെള്ളക്കെട്ട്

കോഴിക്കോട്‌
ജില്ലയിൽ പലഭാഗത്തും മഴ ശക്തം. ബുധൻ രാവിലെ വരെ തുടർന്ന മഴയ്‌ക്ക്‌ പിന്നീട്‌ ശമനമുണ്ടായി. പലയിടങ്ങളിലും വെള്ളം കയറി. 
കോഴിക്കോട്‌ കോർപറേഷൻ പരിധിയിൽ നല്ലളം കീഴ് വനപ്പാടം പ്രദേശത്ത് അമ്പതോളം വീടുകൾ വെള്ളത്തിലായി. പകുതി വീടുകളും വാസയോഗ്യമല്ലാതായി. ചെറുവണ്ണൂർ തോണിച്ചിറ റോഡ് കരിമ്പാടം കോളനിയിലും വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന്‌ കോളനിവാസികൾ ദുരിതത്തിലായി. ഫറോക്ക്, കടലുണ്ടി  മേഖലയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌. നല്ലളത്ത്‌ തരിപ്പണം ഹനീഫയുടെ വീട്ടുവളപ്പിലെ കിണർ താഴ്‌ന്നു. രാമനാട്ടുകര ബൈപാസ്‌ പരിസരങ്ങളിലും വെള്ളക്കെട്ട്‌ ഭീഷണിയിലാണ്‌.
വടകര താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.  
അശാസ്ത്രീയമായ ദേശീയപാത നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ഒഴുക്കുചാലുകൾ മണ്ണിട്ട് നികത്തിയതിന്റെ ഭാഗമായി കെ ടി ബസാറിൽ ഏതാനും വീടുകൾ മഴവെള്ള ഭീഷണിയിലായി. കെ ടി ബസാറിലെ മoത്തിന് സമീപം കിഴക്കും പടിഞ്ഞാറും ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top