29 March Friday

ധീരജവാന് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

സുധിലിന് സേന ഗാർഡ് ഓഫ് ഓണർ നൽകുന്നു

കൊയിലാണ്ടി

ജാർഖണ്ഡിൽ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച സിആർപിഎഫ് ഭടൻ സുധിൽ പ്രസാദിന് കാരയാട് ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. വിമാന മാർഗം നെടുമ്പാശേരി എത്തിച്ച മൃതദേഹം റോഡ് മാർഗം വൈകിട്ട് ജൻമനാട്ടിൽ എത്തിച്ചു. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ കെ അഭിനീഷ്, രജില, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി തുടങ്ങി നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. 
കഴിഞ്ഞ പത്ത് വര്‍ഷമായി സുധില്‍ സിആര്‍പിഎഫ് സര്‍വീസിലുണ്ട്. ചൊവ്വാഴ്ച രാവിലെ പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം കണ്ണൂരില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍മാര്‍ ഗാഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.
 
ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി
കൊയിലാണ്ടി
സിആർപിഎഫ് ജവാൻ കാരയാട്ടെ സുധിൽ പ്രസാദിന്റ മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയതായി പരാതി. മൃതദേഹം കൃത്യമായി എംബാം ചെയ്തിട്ടില്ലെന്നും വീട്ടിലെത്തിക്കുമ്പോൾ വികൃതമായ അവസ്ഥയിലായിരുന്നെന്നും നാട്ടുകാരും പഞ്ചായത്ത് അധികൃതരും പരാതിപ്പെട്ടു. ഒരു ദിവസംകൊണ്ട് മൃതദേഹം
 കാണാൻ കഴിയാത്ത രീതിയിലായിട്ടുണ്ടെന്നും നാട്ടുകാരുടെ പരാതി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സേനാ അധികൃതരെ അറിയിക്കുമെന്നും പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം കെ അഭിനീഷ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top