29 March Friday

കുഞ്ഞുങ്ങൾക്കായി കൂട്ടായ്മയിൽ അമ്മക്കുടയൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

അമ്മക്കുടയുമായി കുഞ്ഞുങ്ങളും അമ്മമാരും

നന്മണ്ട 

ഇനിഷ്യേറ്റീവ് നന്മണ്ട എയുപി സ്കൂൾ പദ്ധതിയിലൂടെ കുട നിർമാണത്തിൽ പരിശീലനം ലഭിച്ച അമ്മമാർ   പ്രവേശനോത്സവത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കുമായി സ്നേഹക്കുടയൊരുക്കുന്നു. 

സ്വയംപര്യാപ്തതയ്ക്ക് ഒരു തൊഴിലറിവ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി. വീട്ടമ്മമാരായി വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നവർക്ക് ഒരു വരുമാന മാർഗം കൂടിയായി മാറുകയാണ് കുട നിർമാണപരിശീലനം. 
വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ കുടകൾ ലഭിക്കും. ഇതിനോടകം നിരവധി ആളുകളാണ് കുടയ്‌ക്കുവേണ്ടി ഇവരെ സമീപിച്ചിരിക്കുന്നത്. 
ഒരു നിർമാണ യൂണിറ്റായി മാറ്റി വിപണന രംഗത്ത് സജീവമാകാനുള്ള തിരക്കിലാണ് അമ്മമാർ. പൂർണ പിന്തുണയുമായി സ്കൂളും ഒപ്പമുണ്ട്. വിദ്യാലയത്തിലെ പ്രവൃത്തി പഠന അധ്യാപിക രേഖയാണ് അമ്മമാർക്ക് പരിശീലനം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top