25 April Thursday

ചൂരണിമലയിൽ രണ്ട് വീടുകൾ 
ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022
കുറ്റ്യാടി
 രണ്ടു ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയിൽ മലയോര മേഖല ഭീതിയിൽ.  കാവിലുംപാറ പഞ്ചായത്തിലെ ചൂരണിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മങ്ങോട്ടുകുന്നേൽ മോഹനന്റെ  വീടിന്റെ  മതിൽക്കെട്ട് ഇടിഞ്ഞു.  തൊട്ടു താഴെയുള്ള ആലക്കൽ ബാബുവിന്റെ   കോൺക്രീറ്റ് വീടിനും നാശം, 
 കരിങ്കല്ലുകൾ വന്നു പതിച്ച് ബാബുവിന്റെ കോൺക്രീറ്റ് വീടിന്റെ പാരപ്പെറ്റും ചുവർഭിത്തിയും തകർന്നു. 
ബുധനാഴ്ച പകൽ 10.30ന് ആണ് അപകടം. ഏകദേശം 10 ലക്ഷത്തിന്റെ  നഷ്ടം കണക്കാക്കുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ട വീടുകൾ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ്‌  പി ജി ജോർജ്, വാർഡ് അംഗം അനിൽ കുമാർ പരപ്പുമ്മൽ എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top