29 March Friday

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക്‌ 
സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
കുറ്റ്യാടി
മദ്യപിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നന്മണ്ട സ്വദേശി ഡോ. വി ബി വിപിനെ (44) ആരോഗ്യവകുപ്പ് ഡയറക്ടർ  സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ സ്ത്രീകളോട്  അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നടപടി. മുമ്പ്‌ ഈ ഡോക്ടർ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.   അത്യാഹിത വിഭാഗത്തിലെ ചികിത്സയിൽ അലംഭാവം കാണിക്കുന്നതായും പരാതി ഉയർന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top