കൊയിലാണ്ടി
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ തൊഴിലുറപ്പ് മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി വിശ്വനാഥൻ, യൂണിയൻ ജില്ലാ ട്രഷറർ കെ വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പി ശ്രീധരൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..