24 April Wednesday

ഡിവൈഎഫ്ഐ ജനകീയ ഫണ്ട് 
സമാഹരണത്തിന്‌ ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
കോഴിക്കോട്‌
ഡിവൈഎഫ്ഐയുടെ പ്രവർത്തനഫണ്ട് ഞായറാഴ്‌ച ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾവരെ സ്ക്വാഡ് പ്രവർത്തനത്തിന് നേതൃത്വം നൽകും. 
യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും ജോലി സ്ഥിരത ഉറപ്പാക്കാനും ആതുരസേവന മേഖലയിലും ഉൾപ്പെടെ മാതൃകാപരമായ ജനകീയമായ ഇടപെടലാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. താമരശേരി, കുറ്റ്യാടി, നാദാപുരം, വടകര, കൊയിലാണ്ടി താലൂക്ക് ആശുപത്രികളിൽ പ്രഭാത–-രാത്രി ഭക്ഷണവും ഒന്നരവർഷക്കാലമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ‘ഹൃദയപൂർവം’ എന്ന പേരിൽ ദിവസം 4000 മുതൽ 5000 വരെ പൊതിച്ചോറും സംഘടന വിതരണംചെയ്യുന്നു. വിവിധ ബ്ലോക്ക്, മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എട്ട്‌ ആംബുലൻസുകളുടെ സേവനവും ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളെയെല്ലാം കൂട്ടിയോജിപ്പിക്കാൻ നടത്തുന്ന പ്രവർത്തനഫണ്ട് സമാഹരണത്തിൽ മുഴുവൻ ബഹുജനങ്ങളും പങ്കാളികളാവണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആഹ്വാനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top