16 September Tuesday

ഏഷ്യാനെറ്റ്‌ ന്യൂസിൽ നിന്ന്‌ സാനിയോ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
കോഴിക്കോട്‌> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ ചിത്രീകരിച്ച സംഭവ ത്തെതുടർന്ന്‌ കൊച്ചിയിലേക്ക്‌ സ്ഥലംമാറ്റപ്പെട്ട ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ടർ സാനിയോ മനോമി രാജിവച്ചു. കണ്ണൂർ റിപ്പോർട്ടറായ സാനിയോയെ കഴിഞ്ഞ ദിവസമാണ്‌ സ്ഥലംമാറ്റിയത്‌. 
 
ഏഷ്യാനെറ്റ്‌ ന്യൂസിന്റെ റോവിങ് റിപ്പോർട്ടർ മയക്കുമരുന്ന്‌ പരമ്പരയിലെ സ്‌കൂൾ വിദ്യാർഥിനിയുടെ വ്യാജഅഭിമുഖമാണ്‌ വിവാദമായത്‌. സാനിയോ നേരത്തെ ചെയ്‌ത അഭിമുഖത്തിലെ ശബ്‌ദം ഇതിൽ എഡിറ്റ്‌ ചെയ്‌ത്‌ ചേർത്തതായി തെളിഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ മകളെയാണ്‌ വ്യാജവീഡിയോയിലെ ദൃശ്യങ്ങൾക്കായി ഉപയോഗിച്ചത്‌. ഇത്‌ പുറത്തായതോടെ പി വി അൻവർ എംഎൽഎയുടെ പരാതിയിൽ പൊലീസ്‌ പോക്‌സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു.
 
ഇതിനിടെയാണ്‌ സാനിയോയെ കൊച്ചിയിലേക്കും വ്യാജ വീഡിയോ നിർമിച്ച കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ കോഴിക്കോട്ടേക്കും മാറ്റിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top