19 April Friday

അനുനന്ദക്ക് യുഎഇയുടെ ഗോൾഡൻ വിസ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022
വടകര
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്ക് യുഎഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ നേടിയവരുടെ പട്ടികയിലേക്ക് ഇടംനേടി വടകരക്കാരി അനുനന്ദയും.
പഠനകാലത്ത് സ്കൂൾ കലോത്സവ വേദികളിലെ നിറസാന്നിധ്യവും മിന്നും താരവുമായിരുന്നു അനുനന്ദ. എൽപി തലം മുതൽ ഹയർ സെക്കൻഡറി തലംവരെ വടകര ഉപജില്ലാ കലാതിലകമായിരുന്നു.
ഭരതനാട്യം, മോഹിനിയാട്ടം, കഥാപ്രസംഗം, ലളിതഗാനം, മലയാള പദ്യം എന്നിവയിൽ ഒന്നാം സ്ഥാനത്തോടെ റവന്യൂ ജില്ലാ കലാതിലകവുമായിരുന്നു. 
സംസ്കൃതോത്സവത്തിൽ ജില്ലയിലെ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന കലോത്സവങ്ങളിലും തിളക്കമാർന്ന വിജയം നേടി. കോളേജ് വിദ്യാഭ്യാസ കാലത്ത് ബി സോൺ കലാതിലകവും ദേവഗിരി കോളേജിന് സർവകലാശാലാ ചാമ്പ്യൻ പട്ടം നേടിക്കൊടുക്കുന്നതിൽ വലിയ പങ്കും വഹിച്ചിരുന്നു. കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ സർവകലാശാല ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ ദേവഗിരി കോളേജിലെ ഗാനമേള ടീമംഗമായിരുന്നു. 
കൈരളി ടിവിയുടെ മാമ്പഴം റിയാലിറ്റി ഷോയിലെ വിന്നറുമായിരുന്നു. പൂമരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പിന്നണി ഗായികയുമാണ്. നിലവിൽ മൂന്നുവർഷമായി അബുദാബിയിലെ പ്രവാസി ഭാരതി എഫ്എം റേഡിയോവിൽ റേഡിയോ പ്രസന്ററായി ജോലിചെയ്യുന്നു. 
ഭർത്താവ്: സംഗീത് മനോഹർ അബുദാബിയിൽ സിവിൽ എൻജിനിയറാണ്. അച്ഛൻ: വേണു കക്കട്ടിൽ, അമ്മ: രത്നവല്ലി. സഹോദരി: ഡോ. ആര്യാമിത്ര.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top