29 March Friday

ഐക്യകാഹളമോതി കർഷകസ്‌ത്രീകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
കോഴിക്കോട്‌
അന്നമൂട്ടുന്ന കർഷകരുടെ പോരാട്ടത്തോട്‌ ഐക്യപ്പെട്ട്‌ ജില്ലയിലെ കർഷക സ്ത്രീകളും മഹിളാ പ്രവർത്തകരും. ഡൽഹിയിലെ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇടതുപക്ഷ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹ പന്തലിലേക്ക്‌ 28ാം ദിനമായ തിങ്കളാഴ്‌ച സ്‌ത്രീകൾ ഒഴുകിയെത്തി. 
 മലയോരത്തുനിന്നും കിഴക്കൻ മേഖലയിൽനിന്നുള്ളവരുമായിരുന്നു രാവിലെ സമരത്തിനെത്തിയത്‌. നഗരത്തോട്‌ ചേർന്നുള്ള പ്രദേശങ്ങളിൽനിന്നുള്ളവർ ഉച്ചയ്‌ക്കുശേഷം സമരത്തിന്‌ നേതൃത്വം നൽകി. ഓൾ ഇന്ത്യ വിമൻസ്‌ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൻ ഉഷ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ടി വി ഗിരിജ അധ്യക്ഷയായി. എം എം പത്മാവതി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തിൽ ജമീല, അജിത, കെ നജ്‌മ, പി വിശ്വൻ, ടി കെ രാജൻ, കെ ടി സജിത, ജാനമ്മ കുഞ്ഞുണ്ണി, കെ പുഷ്‌പജ, പി ഉഷാദേവി, കെ ചന്ദ്രൻ, ഇ സി സതീശൻ, കെ കെ ലതിക, കെ സുരേഷ്‌കുമാർ, സി പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പി കെ സുജാത സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top