20 April Saturday

മാനാഞ്ചിറ –- വെള്ളിമാടുകുന്ന്‌ റോഡ്‌ 134.5 കോടികൂടി

സ്വന്തംലേഖകൻUpdated: Tuesday Jan 19, 2021

 കോഴിക്കോട്‌

മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി രൂപ അനുവദിച്ച്‌ സർക്കാർ ഉത്തരവിറക്കി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയ ശേഷം മൂന്ന് ഗഡുക്കളായി 150 കോടി രൂപ നീക്കിവച്ചിരുന്നു. ഇതോടെ പദ്ധതിക്ക് അധിക തുകയായി നൽകാനുണ്ടായിരുന്ന 284.5 കോടിയും ലഭ്യമായി.
2008ൽ എൽഡിഎഫ്‌ സർക്കാർ അനുവദിച്ച നഗരപാതാ വികസന പദ്ധതിയിലെ ഏഴ്‌ റോഡുകളിൽ ഒന്നായിരുന്നു ഇത്‌. 52 കോടി രൂപ അന്ന്‌ വകയിരുത്തി.  മാനാഞ്ചിറ –- വെള്ളിമാടുകുന്ന് റോഡിന്റെ ഭൂമിയേറ്റെടുക്കൽ നടപടി നീണ്ടതോടെയാണ്‌ അധിക തുക ആവശ്യമായത്‌. 
യുഡിഎഫ്‌ സർക്കാർ   മൂന്ന്‌ ഗഡുക്കളായി 60 കോടി രൂപ മാത്രമാണ്‌ നീക്കിവച്ചത്‌‌. ബാക്കി തുകയും ലഭ്യമാക്കണമെന്ന ആവശ്യത്തെ എൽഡിഎഫ്‌ സർക്കാർ പരിഗണിച്ചു. ആദ്യം 50 കോടി രൂപ അനുവദിച്ച ശേഷം മുഴുവൻ തുകയ്‌ക്കായി പുതുക്കിയ എസ്‌റ്റിമേറ്റ്‌ നൽകാൻ സർക്കാർ നിർദേശിച്ചു. പുതുക്കിയ എസ്‌റ്റിമേറ്റ്‌ പ്രകാരമാണ്‌  234.5 കോടി രൂപയ്‌ക്കും ഭരണാനുമതി നൽകിയത്‌. നൂറു‌ കോടി രൂപ നേരത്തെ രണ്ട്‌ ഗഡുവായി നൽകിയിരുന്നു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top