23 April Tuesday

പിടിവിടാതെ

സ്വന്തം ലേഖകന്‍Updated: Sunday Oct 18, 2020

 കോഴിക്കോട്‌

കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ  കാര്യമായ കുറവില്ല. സമ്പർക്കത്തിലൂടെ പോസിറ്റീവായ 896 പേരുൾപ്പെടെ 926 കേസുകളാണ്‌ ശനിയാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌.  വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നാലാൾക്കും പോസിറ്റീവായി. ഉറവിടമറിയാത്ത 25 രോഗികളുമുണ്ട്‌. പുതിയ കണക്കനുസരിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം  11183 ആയി ഉയർന്നു. അതേസമയം, 1057 പേർ രോഗമുക്തരായി.
 8034 പേരെയാണ്‌ പരിശോധനക്ക് വിധേയരാക്കിയത്‌. 11.32 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.
വിദേശം 
കോർപറേഷൻ - 1.
ഇതര സംസ്ഥാനം
കോർപറേഷൻ - 2, ചാത്തമംഗലം - 1, മുക്കം - 1
ഉറവിടമറിയാത്തവർ
കോർപറേഷൻ 10, ചക്കിട്ടപാറ 4, നരിക്കുനി 2, അത്തോളി 1, കുരുവട്ടൂർ 1, മണിയൂർ 1, മാവൂർ -1, ഒളവണ്ണ- 1, പെരുവയൽ 1, തലക്കുളത്തൂർ 1, തിരുവള്ളൂർ 1, തിരുവമ്പാടി 1.
സമ്പർക്കം 
കോർപറേഷൻ - 397, ഒളവണ്ണ - 43, ഫറോക്ക് - 42, തിരുവള്ളൂർ -29, മണിയൂർ - 29, കൊടിയത്തൂർ - 26, പേരാമ്പ്ര - 25, ചോറോട് - 24, കുന്നമംഗലം - 19, ചെറുവണ്ണൂർ ആവള - 17, മുക്കം - 17, കക്കോടി -16, ചങ്ങരോത്ത് -12, നരിക്കുനി - 11, കടലുണ്ടി - 10, വാണിമേൽ - 10, ചേളന്നൂർ - 9, തിരുവമ്പാടി - 9, തിക്കോടി - 8, പുറമേരി 8, ചക്കിട്ടപാറ 8, നന്മണ്ട - 8, പെരുവയൽ - 7, കൊയിലാണ്ടി - 7, കുറ്റ്യാടി 6, മൂടാടി 6, ഒഞ്ചിയം - 6, വടകര - 6, നാദാപുരം 6.
ആരോഗ്യപ്രവർത്തകർ 
കോർപറേഷൻ 5, ചെറുവണ്ണൂർ ആവള 1, ചക്കിട്ടപാറ 1, കോടഞ്ചേരി 1.
832 പേർ കൂടി നിരീക്ഷണത്തിൽ
പുതുതായി  832 പേർ കൂടി എത്തിയതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  31541 ആയി. ഇതുവരെ 1,15,478 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 385 പേരുൾപ്പെടെ 3570 പേർ ആശുപത്രിയിലാണ്‌.
പുതുതായി വന്ന 296 പ്രവാസികൾ കൂടി എത്തിയതോടെ ആകെ 4830 പ്രവാസികൾ നിരീക്ഷണത്തിലുണ്ട്‌. ഇതിൽ 501 പേർ കോവിഡ്‌കെയർ സെന്ററിലും 4245 പേർ വീടുകളിലും  84 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 44208 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
8034 സ്രവസാംപിൾ ശനിയാഴ്‌ച പരിശോധനയ്‌ക്കയച്ചു. ആകെ 4,95,853 സാംപിളിൽ 4,94,927 ഫലം ലഭിച്ചു. ഇതിൽ 4,59,496 എണ്ണം നെഗറ്റീവാണ്.  926 പേരുടെ ഫലം ലഭിക്കാനുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top