25 April Thursday

പുതിയ കണ്ടെയിൻമെന്റ്‌ സോണുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

 

കോഴിക്കോട്‌
കോവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിലെ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ്‌ സോണാക്കി. ചാത്തമംഗലം പഞ്ചായത്തിലെ കൂഴക്കോട്‌, ചെങ്ങോട്ടുകാവ്‌ പഞ്ചായത്തിലെ എളാട്ടേരി സൗത്ത്‌, ചക്കിട്ടപാറ പഞ്ചായത്തിലെ ഇളങ്ങാട്‌, മുതുകാട്‌, ചെറുവണ്ണൂർ പഞ്ചായത്തിലെ വെണ്ണാറോഡ്‌, കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട്‌,  കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ്‌ റോഡ്‌, പൊറ്റമ്മൽ, ചുള്ളിക്കാപ്പറമ്പ്‌ വെസ്‌റ്റ്‌, കൂത്താളി പഞ്ചായത്തിലെ എരഞ്ഞിമ്മൽ, കുറ്റ്യാടി പഞ്ചായത്തിലെ നിട്ടൂർ, മുക്കം നഗരസഭയിലെ വെസ്‌റ്റ്‌ മാമ്പറ്റ, ഇരട്ടക്കുളങ്ങര, നന്മണ്ട പഞ്ചായത്തിലെ നന്മണ്ട 14, നരിക്കുനി പഞ്ചായത്തിലെ കാരുകുളങ്ങര, വട്ടപ്പാറപൊയിൽ, പാലോളിത്താഴം, നരിക്കുനി എന്നിവിടങ്ങൾ പൂർണമായും കണ്ടെയിൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു.
കാരശേരി പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ്‌, താമരശേരി പഞ്ചായത്തിലെ പരപ്പൻപൊയിൽ, ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ, ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശേരി, ചാത്തമംഗലം, രാമനാട്ടുകര നഗരസഭയിലെ നെല്ലിക്കോട്‌, വാണിമേൽ പഞ്ചായത്തിലെ വേർക്കടവ്‌, അത്തോളി പഞ്ചായത്തിലെ അത്തോളിക്കാവ്‌, അത്താണി, കൊങ്ങന്നൂർ, കൂമുള്ളി, അത്തോളി, ബാലുശേരി പഞ്ചായത്തിലെ കുന്നക്കൊടി, വാണിമേൽ പഞ്ചായത്തിലെ വാണിമേൽ എന്നീ വാർഡുകൾ മൈക്രോ കണ്ടെയിൻമെന്റ്‌ സോണായും പ്രഖ്യാപിച്ചു.
കണ്ടെയിൻമെന്റ്‌ സോണിൽനിന്ന്‌ ഒഴിവാക്കി
അത്തോളി പഞ്ചായത്തിലെ 14, 4, ആയഞ്ചേരി പഞ്ചായത്തിലെ 1,17,12, ചാത്തമംഗലം പഞ്ചായത്തിലെ 3,15, കിഴക്കോത്ത്‌ പഞ്ചായത്തിലെ 5,6,7,8,13, കൊയിലാണ്ടി നഗരസഭയിലെ 31, നരിക്കുനി പഞ്ചായത്തിലെ 9, താമരശേരി പഞ്ചായത്തിലെ 15, തുറയൂർ പഞ്ചായത്തിലെ 15, വില്യാപ്പള്ളി പഞ്ചായത്തിലെ 1,13, കൊടുവള്ളി നഗരസഭയിലെ 24, പെരുവയൽ പഞ്ചായത്തിലെ 3, ചേമഞ്ചേരി പഞ്ചായത്തിലെ 5,20,18,19, കീഴരിയൂർ പഞ്ചായത്തിലെ 4 വാർഡുകൾ കണ്ടെയിൻമെന്റ്‌ സോണിൽ നിന്ന്‌ ഒഴിവാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top