12 July Saturday

ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയായി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയായി മന്ത്രി പി എ മുഹമ്മദ് റിയാസ്
 ഭക്ഷണപ്പൊതി വിതരണംചെയ്യുന്നു

കോഴിക്കോട്‌
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണംചെയ്യുന്ന  ഹൃദയപൂർവം പദ്ധതിയിൽ പങ്കാളിയായി  മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിപാ അവലോകന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വന്നപ്പോഴാണ് മന്ത്രിയും പങ്കുചേർന്നത്‌. നിപാ നിരീക്ഷണ വാർഡിൽ കഴിയുന്നവർക്ക്‌ ഉൾപ്പെടെ ഏതാനും ദിവസങ്ങളായി ഭക്ഷണം വിതരണംചെയ്യുന്നുണ്ട്‌.  നോർത്ത് ബ്ലോക്കിലെ വെസ്റ്റ് ഹിൽ മേഖലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു ഞായറാഴ്‌ചത്തെ ഭക്ഷണ വിതരണം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.  സിപിഐ എം ഏരിയാ കമ്മിറ്റി അംഗം  ടി സുജൻ ഫ്ലാഗ് ഓഫ് ചെയ്തു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top