കോഴിക്കോട്
നിപാ ബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനം ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്‌ചയാണുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രിത മേഖലകളിൽ ആരോഗ്യ പ്രവർത്തകരുടെ ഗൃഹ സന്ദർശനം കാര്യക്ഷമമായി നടക്കുന്നുണ്ട്. ചെറുവണ്ണൂർ മേഖലയിൽ ആകെയുള്ള 5850 വീടുകളിൽ 2204 ഇടത്ത് ഞായറാഴ്‌ച ഗൃഹസന്ദർശനം പൂർത്തിയായി. ബേപ്പൂരിൽ മൂന്ന് വാർഡുകളിൽ 6228 വീടുകളാണുള്ളത്. ഇതിൽ 2884 വീടുകളിൽ ആരോഗ്യപ്രവർത്തകരെത്തി. നല്ലളം –-928, ഫറോക്ക് –-4222 എന്നിങ്ങനെയാണ് വീടുകളുടെ കണക്ക്.
ജനങ്ങൾ ഒറ്റക്കെട്ടായാണ് പ്രതിരോധ പ്രവർത്തനം ഏറ്റെടുക്കുന്നത്. വളന്റിയർ സേവനം പ്രശംസനീയമാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും ചികിത്സാ സൗകര്യവും ഉറപ്പാക്കുന്നതിൽ ജനങ്ങൾ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ നേതൃത്വമായി മാറുന്ന സ്ഥിതിയാണ് എല്ലായിടത്തും കാണാനുള്ളതെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..