18 December Thursday

ഫ്ലാറ്റിൽനിന്ന്‌ പണവും 14.5 പവൻ സ്വർണവും കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023
താമരശേരി
മഹാരാഷ്ട്ര സ്വദേശിയുടെ താമസസ്ഥലത്തുനിന്ന്‌ 14.5 പവൻ സ്വർണവും 80,000 രൂപയും കവർന്നതായി പരാതി.
ശനി രാത്രിയാണ് സംഭവം. സ്വർണം ഉരുക്കുന്ന സ്ഥാപനം നടത്തുന്ന സഹദേവ് ബാബറിന്റെ മിനി ബൈപാസിലെ ഫ്ലാറ്റിൽനിന്നാണ് പണവും സ്വർണവും മോഷണംപോയത്. 
ഞായർ രാവിലെ പേഴ്സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ സ്വർണവും മോഷണം പോയതായി മനസ്സിലാക്കി.  
മുറിയുടെ വാതിലുകൾ തകർക്കുകയോ പൂട്ട് പൊളിക്കുകയോ ചെയ്തിട്ടില്ലെന്നതിനാൽ ജനലിനുള്ളിലൂടെ കൈയിട്ട് വാതിൽ തുറന്നാണ് മോഷണം നടത്താൻ സാധ്യതയെന്ന്‌ പൊലീസ് പറഞ്ഞു. സഹദേവും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. താമരശേരി പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top