08 December Friday

വാഹനാപകടം: ബസുകളിൽ ലഘുലേഖ വിതരണംചെയ്‌ത്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023
ഒഞ്ചിയം
കുഞ്ഞിപ്പള്ളി -കൈനാട്ടി ദേശീയ പാതയിൽ വാഹനാപകടം  തുടരുന്ന സാഹചര്യത്തിൽ ബോധവൽക്കരണ ലഘുലേഖയുമായി ഡിവൈഎഫ്ഐ. ദീർഘദൂര ബസ്‌ ഡ്രൈവർമാരുടെ അശ്രദ്ധ ഉൾപ്പെടെ വിവരിക്കുന്ന കുറിപ്പ്‌ പ്രവർത്തകർ വിതരണംചെയ്തു. തലശേരി, മാഹി ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിൽ നഷ്ടമാവുന്ന സമയം നികത്താൻ ദീർഘദൂര ബസുകൾ അമിതവേഗത്തിൽ എത്താനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടാകുന്നതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഗതാഗത വകുപ്പ് അധികൃതർക്കും കഴിഞ്ഞ ദിവസം പരാതിനൽകിയിരുന്നു.  ബോധവൽക്കരണവും ലഘുലേഖ വിതരണവും ചോമ്പാല മേഖലാ കമ്മിറ്റി  നേതൃത്വത്തിൽ  കുഞ്ഞിപ്പള്ളിയിലാണ്‌ നടന്നത്‌. സെക്രട്ടറി അഫ്നാസ്, വിപിൻ, ചുമട്ടുതൊഴിലാളി യൂണിയന്റെയും ഓട്ടോ തൊഴിലാളി യൂണിയന്റെയും ഭാരവാഹികളായ ജാബിർ, സജീവൻ,ഫിറോസ്,സുർജിത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top