20 April Saturday

കുടുംബാരോഗ്യ കേന്ദ്രത്തിലെ മദ്യപാനം: ഭരണസമിതി യോഗം എൽഡിഎഫ് ബഹിഷ്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
വടകര
ആയഞ്ചേരി പഞ്ചായത്തിനു കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ  ഓണസദ്യയുടെ മറവിൽ ഏതാനും ജീവനക്കാർ മദ്യം കഴിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഭരണസമിതി യോഗം ബഹിഷ്കരിച്ചു. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽ ഡിഎഫ്  നൽകിയ പ്രമേയം വോട്ടിനിട്ട് തള്ളിയ യുഡിഎഫ്‌ ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ ഡി എഫ്  പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി.   ഈ സംഭവം പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും നാണക്കേടുണ്ടാക്കിയതായി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കുടുംബാരോഗ്യ കേന്ദ്രം മദ്യശാലയാക്കി മാറ്റാനുള്ള ഒരു വിഭാഗം ജീവനക്കാരുടെ നീക്കത്തിന് കൂട്ടുനിൽക്കുന്ന  ഭരണസമിതിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ ഡി എഫ് ആരോപിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ ടി വി കുഞ്ഞിരാമൻ  ധർണ ഉദ്ഘാടനം ചെയ്‌തു. ടി സജിത്ത്, സുധാസുരേഷ്, പി രവീന്ദ്രൻ, എൻ പി ശ്രീലത, ലിസ പുനയങ്കോട്ട്, പ്രബിത അണിയോത്ത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top