25 April Thursday

ജില്ലയിലെ വിവിധ
പ്രവൃത്തികള്‍ മന്ത്രി
അവലോകനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
കോഴിക്കോട്‌
ജില്ലയിൽ പുരോഗമിക്കുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി മന്ത്രി പി എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. അനുവദിച്ച തീയതി കഴിഞ്ഞ പ്രവൃത്തികളുടെ വിശദമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ്‌ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്‌. 
കോവിഡ് മഹാമാരി കാലത്തുപോലും ജില്ലയിലെ വികസന പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനായത് കൂട്ടായി നടത്തിയ കഠിനാധ്വാനം കൊണ്ടാണെന്ന്‌ മന്ത്രി പറഞ്ഞു. ഇത് ജില്ലയുടെ വികസനത്തിൽ പ്രധാനമാണ്.   പ്രധാന പദ്ധതികളായ നമ്മുടെ കോഴിക്കോട്, ഭക്ഷ്യപര്യാപ്ത ജില്ല, ക്രാഡിൽ, ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള എനേബ്ളിങ് കോഴിക്കോട്, എഡ്യു മിഷൻ, ആരോഗ്യ മേഖലയുടെ വികസനം, പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഉയരാം ഒന്നിച്ച് തുടങ്ങിയവ കൂടുതൽ ആർജവത്തോടെ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.   
കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജില്ലാ പൊലീസ്‌ മേധാവി  എ വി ജോർജ്‌, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top