25 April Thursday
നാളെ നാടിന്‌ സമർപ്പിക്കും

7 കുടുംബാരോഗ്യ
കേന്ദ്രങ്ങൾകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
സ്വന്തം ലേഖകൻ
കോഴിക്കോട്‌
ജില്ലയിൽ ഏഴ്‌ ആരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാകുന്നു. ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, വെളിയഞ്ചേരിപ്പാടം നഗര കുടുംബാരോഗ്യ കേന്ദ്രം, കാക്കൂർ, കുരുവട്ടൂർ, തുറയൂർ, ചൂലൂർ, വേളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വെള്ളിയാഴ്‌ച നാടിന്‌ സമർപ്പിക്കും. രാവിലെ 9.30ന്‌ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ മന്ത്രി വീണാ ജോർജ്‌ ഓൺലൈനായി ഉദ്‌ഘാടനംചെയ്യും. ചടങ്ങിൽ ചിങ്ങപുരം, കോതോട്, എരവന്നൂർ, ചീക്കിലോട്, മരുതാട്, കക്കോടി മുക്ക് എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ്‌ വെൽനസ് കേന്ദ്രങ്ങളാക്കി ഉയർത്തിയതിന്റെ പ്രഖ്യാപനവും നടക്കും. 
നിലവിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി പ്രവർത്തിക്കുന്ന ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നതോടെ രോഗികൾക്കും ചികിത്സതേടുന്നവർക്കും ഏറെ ഉപകാരപ്രദമാവും. നിലവിൽ 64 ആരോഗ്യകേന്ദ്രങ്ങളാണ്‌ ജില്ലയിൽ. ഇതിൽ ഒന്നാംഘട്ടത്തിൽ 13, രണ്ടാംഘട്ടത്തിൽ 31, മൂന്നാംഘട്ടത്തിൽ രണ്ട്‌ എന്നിങ്ങനെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ  കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു. അവശേഷിക്കുന്ന 13 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തുന്നതിനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്‌.
 
സേവനങ്ങൾ
–-വൈകിട്ട്‌ ആറുവരെ ഒപി സൗകര്യം 
–-ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ, മെഡിക്കൽ ലാബുകൾ, 
–-പകർച്ച–-പകർച്ചേതര വ്യാധി ക്ലിനിക്കുകൾ, പ്രി ചെക്കപ്പ്, 
–-രോഗികൾക്കും കൂടെ വരുന്നവർക്കുമുള്ള ജനസൗഹൃദ കാത്തിരിപ്പുമുറികൾ, നിരീക്ഷണ മുറികൾ, മുലയൂട്ടൽ മുറികൾ, വാക്സിനേഷൻ മുറികൾ, വയോജന ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ  
ഉപകേന്ദ്രങ്ങളിൽ കാത്തിരിപ്പുമുറി,  ക്ലിനിക്കുകൾ, ഇമ്യൂണൈസേഷൻ മുറി, മുലയൂട്ടൽ മുറി, ഐയുഡി (ഗർഭനിരോധനോപാധി) മുറി, ശൗചാലയം, സ്‌റ്റോർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാണ് ഹെൽത്ത് ആൻഡ്‌ വെൽനസ് സെന്ററുകളാക്കി മാറ്റുന്നത്. 
 
"ജീവതാളം' ഉദ്ഘാടനം നാളെ
കോഴിക്കോട് 
ജീവിതശെെലീ രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും ലക്ഷ്യമിട്ട്‌ രൂപകൽപ്പനചെയ്ത ജീവതാളം പദ്ധതി വെള്ളി പകൽ മൂന്നിന്‌  ടാഗോർ  ഹാളിൽ മന്ത്രി വീണാജോർജ് ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജില്ലാ ക്യാൻസർ കെയർ സൊസെെറ്റി പ്രഖ്യാപനവും ജില്ലയിലെ നൂതന പരിപാടിയായ കുട്ടി ഡോക്ടർ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള കിറ്റ് വിതരണവും മന്ത്രി നിർവഹിക്കും. ആർപിഎച്ച് ലാബ്‌ കെട്ടിടത്തിന്‌  മന്ത്രി പി എ മുഹമ്മദ് റിയാസ് കല്ലിടും.  മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ,  എ കെ ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. വാർത്താസമ്മേളനത്തിൽ ജില്ലാമെഡിക്കൽ ഓഫീസർ വി ഉമറുൽ ഫാറൂഖ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, ഡോ. എ നവീൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top