27 April Saturday

രക്തസാക്ഷി വള്ളിക്കാട് വാസുവിന് 
നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

രക്തസാക്ഷി വള്ളിക്കാട് വാസു അനുസ്മരണ സമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

ഒഞ്ചിയം
കുടികിടപ്പ് സമരത്തിൽ പങ്കെടുത്ത് ലീഗ് ജന്മി ഗുണ്ടകളുടെ കൊലക്കത്തിക്കിരയായ രക്തസാക്ഷി വള്ളിക്കാട് വാസുവിന് നാടിന്റെ സ്മരണാഞ്ജലി. 51–-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. സിപിഐ എം വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന വള്ളിക്കാട്ടെ നവീകരിച്ച വാസു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും രക്തസാക്ഷി ദിനാചരണ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനവും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്തു.
കെ ടി ബസാറിലെ വാസു സ്മൃതിമണ്ഡപത്തിൽ ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പുഷ്പചക്രം അർപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി. പി പി ശ്രീജിത് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ ഗോപാലൻ, പി രാജൻ, എ പി വിജയൻ, ടി എം രാജൻ, ലോക്കൽ സെക്രട്ടറി എൻ നിധിൻ തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു.
വൈകിട്ട് ബാലവാടി ഓവർബ്രിഡ്ജ് കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടന്നു. ദിനാചരണ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.  
സോവനീർ പ്രകാശനവും രാജിവച്ച മുസ്ലിം ലീഗ് പ്രവർത്തകനായ യൂസുഫിന് സ്വീകരണവും സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം സ്വീകരിക്കലും എം വി ജയരാജൻ നിർവഹിച്ചു. രക്തസാക്ഷി വാസുവിന്റെ ഭാര്യ രാധ, ജയരാജനിൽനിന്ന് സ്മരണിക ഏറ്റുവാങ്ങി. നവീകരിച്ച കെട്ടിടത്തിലെ വി കണ്ണൻ മാസ്റ്റർ, എൻ കുഞ്ഞിരാമൻ വൈദ്യർ സ്മാരക ഹാൾ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ലതിക നിർവഹിച്ചു.
വള്ളിക്കാട് കുടികിടപ്പ് സമരത്തിൽ പ്രതിയായ കളരിക്കണ്ടി ഇബ്രാഹിം ഹാജിയുടെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു. ഇബ്രാഹിം ഹാജിയുടെ മകളുടെ മകൾ ഫിദ ഫാത്തിമ കെ കെ ലതികയിൽനിന്ന് ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ ടി പി ബിനീഷ് അധ്യക്ഷനായി. 
ആർ ഗോപാലൻ, പി ശ്രീധരൻ, പി പി ചന്ദ്രശേഖരൻ, എ പി വിജയൻ, ടി എം രാജൻ, കെ പി ഗിരിജ എന്നിവർ സംസാരിച്ചു. ഗായകൻ അലോഷിയുടെ സംഗീത വിരുന്നുമുണ്ടായി. ലോക്കൽ സെക്രട്ടറി എൻ നിധിൻ സ്വാഗതവും പി പി പ്രജിത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top