25 April Thursday

പ്രതിഷേധ ധർണ 
നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
കോഴിക്കോട്‌ 
കേരള പ്രിന്റേഴ്‌സ്‌ അസോസിയേഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ പ്രസ്സുകൾ അടച്ചിട്ട്‌ ജീവനക്കാരും കുടുംബാംഗങ്ങളും ജിഎസ്‌ടി ഓഫീസിന്‌ മുന്നിൽ പ്രതിഷേധ ധർണ നടത്തും. അനിയന്ത്രിതമായ പേപ്പർ വിലവർധനക്കും അനുബന്ധ സാമഗ്രികളുടെ വിലക്കയറ്റത്തിനും ജിഎസ്‌ടി വർധനക്കുമെതിരെ പ്രസ്സുകൾ അടച്ചിട്ടാണ്‌ വ്യാഴം രാവിലെ 10 മുതൽ ധർണ സംഘടിപ്പിക്കുന്നതെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
22ന്‌ രാവിലെ 10 മുതൽ വൈകിട്ട്‌ ആറുവരെ ജില്ലാ കുടുംബസംഗമവും പ്രിന്റിങ്‌ അനുബന്ധ മെഷീനറികളുടെ പ്രദർശനവും നടത്തും. ചാലപ്പുറം കേസരി ഭവൻ ഹാളിലാണ്‌ പരിപാടി. കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിവിധയിനം പേപ്പറുകൾക്ക്‌ 50 ശതമാനത്തിലേറെ വിലക്കയറ്റമുണ്ടായി. ഇത്‌ എല്ലാ കടലാസ്‌ നിർമിത ഉൽപ്പന്നങ്ങളുടെയും വില വർധിക്കാനിടയാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 
ടി ടി ഉമ്മർ, എം എസ്‌ വികാസ്‌, സുമോദ്‌ കുമാർ, കെ രമേഷ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top