26 April Friday

അഭിമാനം ബീച്ച്‌ ആശുപത്രി

സ്വന്തം ലേഖകൻUpdated: Saturday Mar 18, 2023

കോഴിക്കോട്‌ ജനറൽ ആശുപത്രി

കോഴിക്കോട്
തറയോട്‌ പാകിയ നിലവും വെളിച്ചമില്ലാത്ത വരാന്തകളുമായി നാശോന്മുഖമായിരുന്ന ബീച്ച്‌ ആശുപത്രി ഇന്ന്‌ നേട്ടങ്ങളുടെ നെറുകയിലാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ  വികസനപദ്ധതികളും ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും ഒത്തുവന്നതോടെ സംസ്ഥാ ന കായകൽപ്പ്‌ പുരസ്‌കാരത്തിൽ ഇരട്ട നേട്ടത്തിന്റെ അഭിമാനത്തിലാണ്‌  ജനറൽ ആശുപത്രി. സംസ്ഥാനത്തെ മികച്ച ജില്ലാ ആശുപത്രിയും പരിസ്ഥിതി സൗഹൃദ ആശുപത്രിയുമായാണ്‌  തെരഞ്ഞെടുക്കപ്പെട്ടത്‌.  
നൂതന ചികിത്സാസൗകര്യങ്ങൾ വന്നതോടെ ആശുപത്രിയെ  ആശ്രയിക്കുന്നവരുടെ എ ണ്ണം ഇരട്ടിച്ചു.  വർഷം ശരാശരി അഞ്ച്‌ ലക്ഷത്തിൽപരം രോഗികൾ ചികിത്സ തേടുന്നു. 17 സ്പെ ഷ്യാലിറ്റി വിഭാഗമുണ്ട്‌. കാർഡിയോളജി, ന്യൂറോളജി സൂപ്പർസ്പെഷ്യാലിറ്റി സേവനങ്ങളുണ്ട്‌. മെഡിക്കൽ ഐസിയു, കാത്ത്‌ലാബ്, കാർഡിയാക് കെയർ യൂണിറ്റ് തുടങ്ങിയവ  എൽഡിഎഫ്‌ സർക്കാർ ആശുപത്രിയിൽ യാഥാർഥ്യമാക്കി. 24 മണിക്കൂർ അത്യാഹിതവിഭാഗം, ലബോറട്ടറി, രക്ത ബാങ്ക്, എക്സ്റേ, സിടി സ്‌കാൻ, സ്ട്രോക്ക് യൂണിറ്റ് തുടങ്ങിയവയുമുണ്ട്‌. കടലോരത്ത്‌ 12.75 ഏക്കറിലുള്ള ആശുപത്രിയിൽ 60 ഡോക്ടർമാർ ഉൾപ്പെടെ 500 ജീവനക്കാരുണ്ട്‌. 550 കിടക്കകളുണ്ട്‌. 
2017ൽ കായകൽപ്പ്‌ പ്രോത്സാഹന സമ്മാനവും 2018–--2019ൽ കായകൽപ്പ്‌ സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചിട്ടുണ്ട്‌. 2019ൽ മികച്ച  പ്രസവ ചികിത്സയ്‌ക്കുള്ള  ലക്ഷ്യ അവാർഡ്‌, സംസ്ഥാന സർക്കാരിന്റെ കെഎഎസ്‌എച്ച്‌ അവാർഡ്‌ എന്നിവ ലഭിച്ചു.
കിഫ്‌ബിയിൽ മാസ്‌റ്റർപ്ലാൻകൂടി യാഥാർഥ്യമാകുന്നതോടെ ആശുപത്രി അടിമുടി മാറും. ടെൻഡർ നടപടി പുരോഗമിക്കുന്നു. ഗുണനിലവാരത്തിന്‌ കേന്ദ്രം നൽകുന്ന എൻക്യുഎസ്‌ അംഗീകാരത്തിനുള്ള ശ്രമത്തിലാണ് ആശുപത്രി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top