20 April Saturday

കപ്പടിക്കാൻ കലിക്കറ്റ്‌ ഹീറോസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

പ്രൈം വോളി ലീഗിന് മുന്നോടിയായി കലിക്കറ്റ് ഹീറോസ് ടീം കോഴിക്കോട് ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു

സ്വന്തം ലേഖിക
കോഴിക്കോട്
വീണ്ടും വോളിബോൾ ആരവത്തിലേക്ക്‌. കൊച്ചിയിൽ നടക്കുന്ന പ്രൈം വോളിബോൾ ലീഗിന് ടീമുകൾ ഒരുങ്ങുന്നു. കേരളത്തിൽ നിന്നുള്ള ടീമുകളിലൊന്നായ കലിക്കറ്റ് ഹീറോസ് ടീമിന്റെ പരിശീലനം ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ആരംഭിച്ചു. മുൻ രാജ്യാന്തര താരം കിഷോർകുമാറിന്റെ കീഴിലാണ് പരിശീലനം. ചെമ്പട എന്ന പേരിൽ വൻ ആരാധക നിരയുള്ള കലിക്കറ്റ് ഹീറോസ് കപ്പടിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. 2019ൽ പ്രോ വോളി എന്ന പേരിൽ പ്രൊഷണൽ വോളി ലീഗ് നടന്നപ്പോൾ ടീം റണ്ണേഴ്സ് അപ്പായിരുന്നു. 
രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അജിത് ലാൽ അടക്കമുള്ള വൻ താരനിരയുമായാണ് കലിക്കറ്റ് കളത്തിലിറങ്ങുന്നത്.
ഫെബ്രുവരി അഞ്ച് മുതൽ കൊച്ചിയിലാണ് ചാമ്പ്യൻഷിപ്പ്. എൻ ജിതിൻ, മുജീബ്, അൻസബ്, വിഘ്നേഷ് രാജ്, ലാൽ സുജൻ, രാമനാഥൻ, അരുൺ സ്കറിയ, വിഷാൽ കൃഷ്ണ എന്നിവരാണ് താരങ്ങൾ. സി വി നജീബ് സഹപരിശീലകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top