12 July Saturday

റോഡ് നവീകരണത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
ഫറോക്ക് 
പുതിയ പാലം മുതൽ  പഴയപാലം വരെ ഫറോക്ക് ടൗണിനെ കൂട്ടിയണക്കിയുള്ള ഓൾഡ് എൻഎച്ച്  വീതി കൂട്ടി നവീകരിക്കുന്നതിനും , ചെറുവണ്ണൂർ - കൊളത്തറ റോഡിനും  ഭൂമി ഏറ്റെടുക്കുവാൻ സർക്കാർ ഉത്തരവായതായി  മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
ദേശീയപാതയേയും ഫറോക്ക് ടൗണിനേയും കൂട്ടിയിണക്കുന്ന പ്രധാന പാത  20 മീറ്ററാക്കി  വീതി വർധിപ്പിച്ച് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള  
അലൈൻമെന്റിന് നേരത്തേ അംഗീകാരമായിരുന്നു. ഇതിനാവശ്യമായ 7.2 കോടി രൂപയും അനുവദിച്ചിട്ടുണ്ട് . റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനാണിപ്പോൾ സർക്കാർ അനുമതിയായത്. ഈ റോഡിന്റെ  നവീകരണം  പൂർത്തിയാകുന്നതോടെ ഫറോക്ക് ടൗണിന്റെ മുഖഛായ മാറുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും പരിഹാരമായേക്കും. ചെറുവണ്ണൂർ -കൊളത്തറ റോഡിനായി ഏറ്റെടുക്കുവാൻ ബാക്കിയുള്ള സ്ഥലമെടുപ്പിനാണ് പുതിയ ഉത്തരവ്.  
 ഇരു റോഡുകളുടേയും സ്ഥലമെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തി പദ്ധതി അതിവേഗം പൂർത്തീകരിക്കുന്നതിന് നിർദേശം നൽകിയതായി  മന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top