24 April Wednesday

കോൺഗ്രസ് മണ്ഡലം ജനറൽബോഡി യോഗം ഐ വിഭാഗം ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

 

മുക്കം
മുക്കം മണ്ഡലം കോൺഗ്രസ് ജനറൽ ബോഡി യോഗം ഐ വിഭാഗം ബഹിഷ്കരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്, പ്രതിപക്ഷ നേതാവിന്റെ കേരളയാത്ര. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ എന്നിവ ചർച്ചചെയ്യുന്നതിന് കെപിസിസി നിർദേശപ്രകാരമാണ് യോഗം വിളിച്ചത്. മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങളെ സംബന്ധിച്ച്   വർഷങ്ങളായി ഡിസിസിക്കും കെപിസിസിക്കും നൽകിയ പരാതികൾക്ക് പരിഹാരമുണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. പരാതികൾക്ക് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഐ വിഭാഗം പറയുന്നു
ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, ബൂത്ത്–- ഡിവിഷൻ പ്രസിഡന്റുമാർ പോഷക സംഘടനാ പ്രസിഡന്റുമാർ, നഗരസഭാ കൗൺസിലർമാർ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥികൾ എന്നിവരുടെ സംയുക്ത യോഗമാണ് നടന്നത്‌. .
മുക്കം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി സസ്പെൻഡ്‌‌ ചെയ്ത് അഡ്മിനിസ്ട്രേറ്റ് ഭരണം വരാൻ ഇടയാക്കിയത് കെപിസിസിയുടെയും ജില്ലാകമ്മിറ്റിയുടെയും കഴിവുകേടാണെന്ന്‌ ഐ വിഭാഗം കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മേൽ കമ്മിറ്റികൾ സ്വീകരിക്കുന്നത്.  കോൺഗ്രസ് പ്രവർത്തകരുടെ പരാതിക്ക് പരിഹാരം ഉണ്ടാകുന്നത് വരെ പാർടി പരിപാടികളിൽനിന്ന്‌ വിട്ടുനിൽക്കാനാണ് ഐ ഗ്രൂപ്പ്‌ തിരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top